LIBRARY & INFORMATION SCIENCE CERTIFICATE COURSE (6 MONTHS REGULAR)

തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടത്തുന്ന ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് (6 മാസം) പഠിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. പത്താം ക്ലാസ് വിജയം ആണ് അപേക്ഷിക്കാനുള്ള യോഗ്യത.അവസാന തീയതിഃ 10-12-2023. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. എസ്.എസ്.എല്‍..സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാന പരീക്ഷ കമ്മിഷണര്‍ ആണ്. ആകെ 41 സീറ്റുകളിലേക്ക് ആണ് പ്രവേശനം.കോഴ്സ് ഫീസ് 650/-രൂപ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 200/- രൂപ. ഓണലൈന്‍ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതിഃ 10-12-2023. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ഃ 0471 2330321, 0471 2322895.

Post a Comment

0 Comments